അന്ന് ഞാൻ കയ്യടിച്ചു , ഇന്ന് പശ്ചാത്തപിക്കുന്നു
"മേലിൽ ഒരു ആണിന്റെ നേരെയും പൊങ്ങരുത് നിന്റെ ഈ കയ്യ് "
ദി കിങ്ങിൽ മമ്മൂട്ടി വാണിവിശ്വനാഥിനോട് പറയുന്ന ഈ സംഭാഷണ ശകലം കേട്ട് പുളകിതനായിരുന്ന ഒരു കുട്ടികാലം എനിക്കുണ്ടായിരുന്നു .
ഒരു ജനതയുടെ ദൈവം മുതലിങ്ങോട്ട് എല്ലായിടത്തും പുരുഷന്മാരുടെ ആധിപത്യം കണ്ടു വളർന്ന എനിക്ക് കയ്യടിക്കാൻ തോന്നിയതിൽ പ്രേത്യേകിച്ചു അത്ഭുതമൊന്നുമില്ല .
Cinema does Influence !
"ഒരു rape അങ്ങ് വെച്ച് തരും " എന്ന് മാധവന്റെ കഥാപാത്രം മീശമാധവനിൽ പറഞ്ഞപ്പോ , ചിരിക്കാനാണ് നിനക്കും തോന്നിയിട്ടുണ്ടെൽ , Yes You are a Rapist !
"ഞാൻ അറിഞ്ഞൊന്നു വിളയാടിയാൽ , പത്തു മാസം കഴിഞ്ഞേ നീ ഒക്കെ ഫ്രീ ആകു "
ചോക്ലറ്റ് സിനിമയിൽ പൃഥ്വിരാജ് റോമയോട് പറയുന്ന ഈ സംഭാഷണം കേട്ട് ' MASS ' എന്നാണോ നിങ്ങൾക്കു തോന്നുന്നത് , Yes You are a Rapist !
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിൽ തന്റെ വരുതിക്കനുസരിച്ചു ഭാര്യയെ കൊണ്ടുവരുന്ന ജയറാമിന്റെ കഥാപാത്രത്തെ കണ്ടു നമ്മൾ കയ്യടിച്ചു. അഹങ്കാരിയായ സ്ത്രീ എന്ന പൊടിപ്പും തൊങ്ങലും കൊടുത്തു തിരക്കഥാകൃത്തു പ്രേഷകരുടെ ശ്രദ്ധ തെറ്റിച്ചു അവൾ തന്റെ ഭർത്താവിന് അടിമപ്പെടുന്നെടുത്തു ഇതൊരു കുടുംബചിത്രമായി . മിസ്റ്റർ മരുമകനും ഏകദേശം സാമ്യമായ ഇടപെടലിൽ ഒരു comedy entertainer ആയി പ്രഘോഷിക്കപ്പെട്ടു.
'22 FEMALE KOTTAYAM ' എന്ന സിനിമയിൽ റിമ കല്ലിങ്കലിന്റെ കഥാപാത്രം പറയുന്ന കുറച്ചു വാക്കുകളുണ്ട് . ' I am Impure ' , 'I am stained ' , ' My Life is ruined ' .
ഒരു റേപ്പ് വിക്ടിമിനു വളരെ മോശമായിട്ടുള ഒരു സന്ദേശമല്ലേ ഈ വാക്കുകളിൽ .
ഹിറ്റ്ലർ എന്ന സിനിമയിൽ 'അവൾ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ' എന്ന് സോമന്റെ കഥാപാത്രം പറയുമ്പോൾ സ്ത്രീകളെ അടിച്ചമർത്തി വളർത്തുന്ന നമ്മുടെ സമുദായത്തിനോടുള്ള പരിഹാസമായിട്ടതാണ് എനിക്ക് തോന്നുന്നത് .
" വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരായക് വിട്ടിൽ വന്ന് കേറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും... തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും.. എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും.. ഒടുവിൽ ഒരുനാൾ വടിയായി തെക്കേപറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞുതീരുമ്പോ നെഞ്ച് തല്ലിക്കരയാനും... എനിക്കൊരു പെണ്ണിനെ വേണം... പറ്റുവെങ്കി കേറിക്കോ.... !! " - ഇപ്പോഴും ഈ സംഭാഷണത്തിന് ആരാധകർ ഏറെയാണ് .
'EDO സിനിമകണ്ട് അതിൽ നിന്നും സ്വാധീനം കിട്ടുവായിരുന്നെങ്കിൽ PASSION OF CHRIST കണ്ടു എല്ലാവരും നല്ലവരാകുലായിരുന്നോ?' ഈ ഒരു ചോദ്യം പലപ്പോഴായി ഞാൻ എന്നോട് തന്നെ ചോതിച്ചിട്ടുണ്ട് . നമ്മൾ നമ്മുടെ ചെറുപ്പകാലങ്ങളിൽ കാണുന്ന കാര്യങ്ങൾ നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിനെ സ്വാധീനിക്കും . അവയിൽ നിന്നുമാണ് നമ്മുടെ ചിന്തകൾ രൂപപ്പെടുന്നത് . സിനിമയിലെ കഥാപാത്രങ്ങൾ സ്ത്രീവിരുദ്ധത പറയുന്നതിലല്ല അത് ആഘോഷിക്കപ്പെടുമ്പോളാണ് വിപത്തായി മാറുന്നത് .
എന്തുകൊണ്ടാണ് നമ്മുടെ തിരക്കഥാകൃത്തുക്കൾ സ്ത്രീവിരുദ്ധമായ സംഭാഷണശകലങ്ങൾ എഴുതി ചേർക്കുന്നതും , അത് തീയേറ്ററിൽ ആഘോഷിക്കപ്പെടുന്നതും . ഇത്തരം സംഭാഷണങ്ങൾ എഴുതിയ തിരക്കഥാകൃത്തുക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
നമ്മുടെ സാമുദായിക സങ്കല്പങ്ങൾക്കും , ആശയങ്ങൾക്കുമെതിരെ സിനിമയുണ്ടാക്കിയാൽ പ്രേക്ഷകർ അതിനെ ഉൾകൊള്ളാൻ മടികാണിച്ചിരുന്ന കാലം നമ്മുക്കുണ്ടായിരുന്നു ,അല്ല ഉണ്ട്.
എന്നാൽ പദ്മരാജൻ , കെ ജി ജോർജ് അന്നത്തെ സാമുദായിക സങ്കല്പങ്ങൾക്കെതിരെ സിനിമയുണ്ടാക്കിയവരാണ് . KUMBALANGI NIGHTS , THAPPADU , SUPER DELUXE എന്നിങ്ങനെ അടുത്തിറങ്ങിയ ഒരുപാടു സിനിമകൾ കാതലായ ഒരു മാറ്റത്തിനു ഒരു പ്രതീക്ഷയാണ് .
(Written by Tijo Thomas Kaliyanil )
These words are real. From a real writer.
Well said dear..
Yes, right. Let’s hope things will change!!Good one😊👍