അതുല്യ നടൻമാർ

7 comments

Film Patients Blogsമലയാള സിനിമയിൽ എക്കാലത്തെയും മികച്ച നടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന ചില നടന്മാരുണ്ട്.കഥാപാത്രങ്ങളെ തന്മയത്വത്തോടു കൂടി അവതരിപ്പിക്കാൻ കഴിവുള്ളവർ. നാടകം ഒരു നടനിൽ നിന്നും ആവശ്യപ്പെടുന്നത് വൈവിധ്യവും വ്യത്യസ്ഥതയുമാണെങ്കിൽ സിനിമ ആവശ്യപ്പെടുന്നത് ആവർത്തനമാണ്. നാടകത്തെ അപേക്ഷിച്ചു നോക്കുമ്പോൾ സിനിമ ഒരു ഡോക്കുമെന്റ് ആണ്,എപ്പോൾ വേണമെങ്കിലും, ഏതു കാലഘട്ടത്തിൽ ആയാലും പ്രേക്ഷകന് കാണാനും വിലയിരുത്താനും സാധിക്കുന്നു. ഈ ആവർത്തനമാണ് ഒരു നടനെ പ്രേക്ഷകരുടെ ശ്രദ്ധയിലും ഓർമ്മയിലും നിലനിർത്തി വളർത്തുന്നതും ക്രമേണ അവരെ താരമായി ജനിപ്പിക്കുന്നതും .നമ്മുടെ ജീവിത ബോധത്തെ ഭേദിച്ച് മറ്റു ലോകതലങ്ങളിലേക്ക് നമ്മുടെ മനസ്സിനെ സഞ്ചരിപ്പിക്കാൻ കഴിയുക എന്നതാണ് കലയുടെ ആത്യന്തികമായ ധർമ്മങ്ങളിലൊന്ന് . എന്നാൽ ഒരു നടൻ ചെയ്യുന്നത് നമ്മളെ വിവിധ വ്യക്തിത്വങ്ങളിലൂടെയും മാനസിക വികാരങ്ങളിലൂടെയും കൊണ്ടുപോവുക എന്നതാണ്.

ഭരത് ഗോപി എന്ന നടൻ അടിയന്തരാവസ്ഥകാലഘട്ടത്തിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്.തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലം ചിലവഴിച്ചത് രാഷ്ട്രീയ പ്രക്ഷുബ്ധതയുള്ള ഈ കാലഘട്ടത്തിലാണ്.1950 കൾക്ക് ശേഷം ഇന്ത്യൻ സിനിമയിൽ ഒട്ടേറെ അഭിനേതാക്കൾ രംഗപ്രവേശനം നടത്തിയിരുന്നു.അവർക്ക് മുൻപ് സിനിമയിൽ ശോഭിച്ച താരങ്ങളെല്ലാം നിലനിൽക്കുന്ന സൗന്ദര്യ ബോധത്തെ തൃപ്തിപ്പെടുത്തുന്നവർ ആയിരുന്നു.എന്നാൽ ഇവരിൽ നിന്നെല്ലാം വ്യസ്തമായ ആകാര സൗന്ദര്യമായിരുന്നു ഇവരുടെത്. ബോളിവുഡ്‌ഡിൽ ഓംപുരി , അമരീഷ്പുരി , നസ്റുദ്ധിൻഷാ തുടങ്ങിയ നടൻമാർ കടന്നു വന്നപ്പോൾ മലയാളത്തിൽ ഗോപി, തിലകൻ എന്നീ നടന്മാരും കടന്നുവന്നു.അവരുടെ നോട്ടവും ഭാവവും അഭിനയ ശൈലിയും പതിവിൽ നിന്നും വിപരീതമായി പരുക്കനും മുരുടനുമായിരുന്നു.ഇവർക്ക് കൈമുതലായി ഉള്ളത് നാടക പാരമ്പര്യം മാത്രമായിരുന്നു.സ്ഥിരമായി കാണുന്ന സിനിമ ശീലങ്ങൾക്ക് അനുസൃതമായ മുഖ ശരീര സൗന്ദര്യങ്ങൾ അവർക്കുണ്ടായിരുന്നില്ല.മറിച്ചു അഭിനയ വൈവിധ്യവും, സ്‌ക്രീൻ പ്രസൻസുമായിരുന്നു ഇവർക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി നിലകൊണ്ടത്.


നമ്മുടെ ചുറ്റുപാടുകളിൽ നില നിൽക്കുന്നവരാണ് ഭരത്‌ഗോപി കഥാപാത്രങ്ങൾ.ഗോപി എന്ന നടനെയും മനുഷ്യനെയും കുറിച്ചുള്ള വിചാരങ്ങൾ എന്തൊക്കയോ രീതിയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ "സ്വയംവരത്തിലേക്ക്" നമ്മെ കൊണ്ടുപോകുന്നു.

അതിലുള്ള ഒരു രംഗം ആരെയും പിന്തുടരുന്ന ഒന്നാണ്.ജോലി നഷ്ട്ടപ്പെട്ട ഒരു മിൽ തൊഴിലാളി തന്റെ തൊഴിൽ സ്ഥാപനത്തിൽ വന്ന് അതിന്റെ ഗേറ്റിന്റെ അഴികൾ പിടിച്ചു നിന്നുകൊണ്ട് അകത്തേക്ക് നോക്കുന്ന നോട്ടം - തന്നെ ഒഴിവാക്കിയടത്തേക്ക് ,തനിക്ക് നഷ്ട്ടപ്പെട്ട സ്ഥാനത്തേക്ക് ,സ്ഥാനം അപഹരിച്ചവനിലേക്കുള്ള ആ അസ്വസ്ഥത ജനിപ്പിക്കുന്ന തുറിച്ചുനോട്ടം, തന്നെ അവിടെ നിന്നും ഒഴിപ്പിക്കപ്പെട്ടിട്ടും അവിടെ നിന്ന് തന്റെ സത്വ ബോധത്തിന് അവിടം വിട്ടുപോകാൻ പറ്റാതെയുള്ള ഒരു നിൽപ്പ്.ഇത് തന്നെയാണ് ഗോപി എന്ന നടന്റെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത്.സ്റ്റോര് നടനും സാധ്യമാക്കാൻ പറ്റാത്ത നിരവധി അനവധി മുഹൂർത്തങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച നടനാണ് ഭരത്‌ഗോപി .

മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അഭിനയ കുലപതി ആണ് തിലകൻ.അഭിനയ ചാതുര്യം കൊണ്ടും,സ്വര സംക്രമം കൊണ്ടും,ശബ്ദ ഗാംഭീര്യം കൊണ്ടും തിലകൻ കയറാത്ത പടവുകളില്ല.കഥാപാത്രങ്ങൾ ഏതായാലും അത് വളരെ തന്മയത്വത്തോടെ പരകായ പ്രവേശനം നടത്താൻ തിലകന് സാധിക്കാറുണ്ട്.നാടക വേദിയിലൂടെയാണ് ആദ്ദേഹം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്.ഇരുന്നൂറോളം മലയാള സിനിമയിൽ അഭിനയിച്ച തിലകൻ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു അതുല്യ നന്നായി കുടികൊള്ളുന്നു. 1977 ൽ ഉൾക്കടൽ എന്ന സിനിമയിലൂടെയാണ് തിലകൻ സിനിമയിലേക്ക് കടന്നുവന്നത്.അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ സാധിച്ചുവെങ്കിലും, മികച്ച കഥാപാത്രമായി എന്നും പ്രേക്ഷക മനസ്സിൽ നില കൊള്ളുന്ന കഥാപാത്രമാണ് കിരീടത്തിലെ സേതു മാധവന്റെ അച്ഛൻ മാധവൻ.മകന്റെ ജീവിതത്തെക്കുറിച്ചു സ്വപ്നം കണ്ട ആ അച്ഛന് തന്റെ സ്വപ്നം സാഷാത്കരിക്കാൻ സാധിക്കുന്നില്ല.സ്വന്തം മകൻ സാഹചര്യത്താൽ ഒരു കൊലയാളി ആയിപ്പെടുകയും, അത് നേരിട്ട് കാണേണ്ടി വരുന്ന അച്ഛൻ കത്തി താഴെയിടാനായി മകനോട് യാചിക്കുന്ന സിനിമയുടെ അവസാന രംഗം പ്രേക്ഷകരുടെ ഉള്ളിൽ കൂരമ്പുപോലെ തുളഞ്ഞു കയറിയതാണ്.സ്പടികത്തിലെ ചാക്കോ മാഷിനെ ഓർമ്മയില്ലാത്തവരായി ആരുമുണ്ടാവില്ല.ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ സ്പടികത്തിലെ നായകൻ ചാക്കോമാഷ് ആണ്.ചാക്കോമാഷിന്റെ സ്വഭാവം കാരണം ജീവിതത്തിൽ പ്രശ്നങ്ങളും കണ്ണീരും ഉണ്ടായവരാണ് മറ്റു കഥാപാത്രങ്ങൾ.അതുകൊണ്ട് തന്നെ സിനിമ മുന്നോട്ട് വയ്ക്കുന്നത് ചാക്കോമാഷിന്റെ സ്വഭാവത്തിലെ മാറ്റങ്ങളാണ്.

തിരശീലയിൽ ആകാര സൗന്ദര്യത്തിനപ്പുറം അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടന്മാരാണ് ഭരത് ഗോപിയും,പത്മശ്രീ തിലകനും. കാലത്തിന്റെ കുതിച്ചുപോക്കിൽ എല്ലാം മാറുകയാണ് സിനിമയുടെ ആഖ്യാന രീതി മാറുന്നു, സാങ്കേതികത മാറുന്നു , കഥാപാത്രങ്ങൾ മാറുന്നു. പശ്ചാത്തലം മാറുന്നു. എന്തിരുന്നാലും ഏത് കാലഘട്ടത്തിലായാലും പ്രേക്ഷക ഹൃദയ തിരശീലയിൽ ഇവർ നിറഞ്ഞാടിക്കൊണ്ടിരിക്കും,അമരന്മാരായ് !!

Written by Sarath Payyavoor 

 

film patients offers

 

 

7 comments

  • Posted on by heignvakhe

    Muchas gracias. ?Como puedo iniciar sesion?

  • Posted on by Veena

    Quality writing 🙌🙌

  • Posted on by Megha Nambiar

    Excellent work… 💯 ♥

  • Posted on by Aswajlal

    Best one.
    Will wait for yor next write.

  • Posted on by Aswathi

    Good😊

Leave a comment

All blog comments are checked prior to publishing
You have successfully subscribed!
This email has been registered