Engineer Movie Roles in Malayalam Cinema | Engineer's Day | Film Patients

Film Patients engineer engineers day filmpatients malayalam malayalam movies september 15

മലയാള സിനിമയിലെ എൻജിനീയർമാർ!

എൻജിനീയർമാരായ നായകന്മാരും,  എൻജിനീയറിംങ് കോളേജിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകളും മലയാളികൾക്ക് സുപരിചതമാണ്. മലയാള സിനിമയും എൻജിനീയർമാരും തമ്മിൽ വളരെ അടുത്ത ബന്ധം തന്നെയുണ്ട്. കഥാപാത്രങ്ങൾക്ക് അപ്പുറം കുറച്ചധികം മലയാള സിനിമയിലെ നടന്മാരും, സംവിധായകരുമെല്ലാം എൻജിനീയറിംങ് ബിരുദധാരികളാണ് എന്നതാണ് കൗതുകം.! മലയാള സിനിമയിലേക്കുള്ള ചവിട്ടുപടിയാണോ എൻജിനീയറിംങ് എന്നു വരെ തോന്നിപോവും. കൂട്ടായ്മകളുടെ സിനിമകൾ ജനിക്കുന്ന ഈ കാലഘട്ടത്തിൽ , കോളേജ് സൗഹൃദങ്ങൾ തന്നെയാണ് പിന്നീട് പലപ്പോഴും സിനിമയിലേക്ക് പലരേയും കൈപിടിച്ചു നടതതിയത്.

ഇന്ന് ലോക എൻജിനീയർസ് ദിനമാണ്, മലയാള സിനിമയിൽ നമ്മളെ കുടുകുടാ ചിരിപ്പിച്ച ഒരു പറ്റം എൻജിനീയർമാരിൽ ഇപ്പോളും മുൻപന്തിയിൽ നിൽക്കുന്നത്  തലയണ മന്ത്രത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച സുകുമാരൻ എന്ന കഥാപാത്രം തന്നെയാണ്. കാഞ്ചന എന്ന ഉർവശി അവതരിപ്പിച്ച സുകുമാരന്റെ ഭാര്യയുടെ കഥാപാത്രത്തിന്റെ തിരുമാനങ്ങളുടെയും തന്റെ സഹോദരനോടുള്ള വാശിയുടെയും പേരിൽ ജീവതത്തിലേക്കു പ്രശ്നങ്ങളെ വിളിച്ചു വരുത്തുന്ന സുകുമാരനോട് , തന്റെ സുഹൃത്തായി സിനിമയിൽ വേഷമിട്ടിരുന്ന മാമ്മുകോയ പറയുന്ന "ഞാൻ ഈ പോളിടെക്നികൊന്നും പഠിച്ചട്ടിലല്ലോ" എന്നുള്ള ഡയലോഗ് ഇന്നും യുവാക്കൾക്കിടയിൽ തരംഗം തന്നെയാണ്.

 

ഈ ഇടക്ക് ഇറങ്ങിയ സിനിമകളിൽ ശ്രദ്ധ നേടിയ  നമ്മളെ ഒരുപാട് ചിരിപ്പിച്ച വടക്കൻ സെൽഫിയിലെ നിവിൻ പോളി  അവതരിപ്പിച്ച  ഉമേഷ് എന്ന കഥാപാത്രം, അതുപോലെ ഗപ്പി എന്ന സിനിമയിലെ ടോവിനോ അവതരിപ്പിച്ച പാലം പണിയാൻ വരുന്ന സിവിൽ  എൻജിനീയറായ നായക കഥാപാത്രം, രണ്ട് നായകന്മാരും ജീവിതത്തിലും സിനിമയിലും  എൻജിനീയർമാരാണ എന്നതാണ് കൗതുകം. മലയാള സിനിമയിലെ എൻജിനീയർമാരുടെ നിര ഇതിലും വലുതാണ്. നിവിൻ പോളി, ടോവിനോ തോമസ് , വിനീത് ശ്രീനിവാസൻ , അജു വർഗീസ്, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ എന്നിങ്ങനെ നീളുന്നു ആ താരനിര.

വടക്കൻ സെൽഫി , ആനന്ദം, ചങ്കസ് തുടങ്ങിയവ ഈ അടുത്ത് ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമകളാണ്.

 

Engineers Day Video | Film Patients